Friday, October 25, 2013

അകലെ എങ്ങോ ഒരു ഗുല്‍മോഹര്‍
പൂത്തു വിടര്‍ന്നു തന്‍ ചില്ലകള്‍ തൂങ്ങി
ശോണ വര്‍ണമാര്ന്നതിന്‍ ശിഖരങ്ങള്‍
നിറയേ വിടര്‍ന്ന പൂംകുലകള്‍
ഗതകാല സ്മ്രിതികള്‍ തന്‍ ചിന്ഹ്നമോ,
നിറവാര്‍ന്ന സൌഹൃദത്തിന്‍ സാക്ഷിയോ ?
വിസ്ത്രിതമാം വാനവിതാനത്തിന്‍ കീഴെ
ഘനമാം തന്‍ തണല്‍ വിരിച്ചു
നിറശോണമാം തന്‍ പൂക്കള്‍ പൊഴിച്ച്
ഒരു ഗുല്‍മോഹര്‍